രാജ്യത്ത് പാചക വാതക വില വീണ്ടും കുറഞ്ഞു; സിലണ്ടറിന് 160 രൂപ കുറവ്
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും കുറഞ്ഞു. ഡല്‍ഹിയില്‍ സിലിണ്ടറിന് 162.50 രൂപയാണ് കുറവുവരുത്തിയത്. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് വില കുറയുന്നത്. കേരളത്തിലും ഇതിന്…
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും കുറഞ്ഞു. ഡല്‍ഹിയില്‍ സിലിണ്ടറിന് 162.50 രൂപയാണ് കുറവുവരുത്തിയത്. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് വില കുറയുന്നത്. കേരളത്തിലും ഇതിന് ആനുപാതികമായി വിലയില്‍ കുറവുണ്ടാകും.
ഡല്‍ഹിയില്‍ സബ്സിഡിയില്ലാത്ത സിലിണ്ടര്‍ വില(14.2 കിലോഗ്രാം) ഡല്‍ഹിയില്‍ 744 രൂപയില്‍നിന്ന് 581.50 രൂപയായി കുറഞ്ഞു. മുംബൈയില്‍ 714.50 രൂപയില്‍ നിന്ന് 579 രൂപയായും കുറവുവന്നു. കോല്‍ക്കത്തയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 584.50 രൂപയും ചെന്നൈയില്‍ 569.50 രൂപയുമാകും പുതിയ വില.