വാട്‌സ്ആപ്പ് അഡ്മിന്മാര്‍ക്ക് തുണയായി പുതിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചര്‍
ന്യൂയോര്‍ക്ക്: ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെ തുണയ്ക്കുന്ന മാറ്റവുമായി വാട്സ്ആപ്പ് എത്തിയിരിക്കുന്നു. ഗ്രൂപ്പ് ആരംഭിച്ച അഡ്മിന്‍മാരെ പുറത്താക്കാനുള്ള നീക്കങ്ങളെ തടയുന്ന മാറ്റങ്ങളുമായാണ് പുതിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചറിന്റെ വരവ്. ആന്‍ഡ്രോയിഡ്,…
ന്യൂയോര്‍ക്ക്: ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെ തുണയ്ക്കുന്ന മാറ്റവുമായി വാട്സ്ആപ്പ് എത്തിയിരിക്കുന്നു. ഗ്രൂപ്പ് ആരംഭിച്ച അഡ്മിന്‍മാരെ പുറത്താക്കാനുള്ള നീക്കങ്ങളെ തടയുന്ന മാറ്റങ്ങളുമായാണ് പുതിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചറിന്റെ വരവ്.
ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തുകയെന്ന് വാട്സ്ആപ്പ് ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു. നിലവില്‍ ഗ്രൂപ്പിന്റെ പേരും, ഐക്കണും ആര്‍ക്കും മാറ്റാന്‍ സാധിക്കുമെങ്കിലും പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഇവയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അധികാരം പരിമിതപ്പെടുത്താന്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് കഴിയും.