വ്യാജ വാര്‍ത്തകള്‍ക്കെതിരെ ലേബല്‍ പതിപ്പിക്കാനൊരുങ്ങി ട്വിറ്റര്‍

വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ കൊറോണ വ്യാജവാര്‍ത്തകള്‍  തടയാന്‍ ട്വിറ്റര്‍ സംവിധാനം ഒരുക്കുന്നു. നിലവില്‍ കൊറോണ സംബന്ധമായി ട്വിറ്ററിലൂടെ പ്രചരിച്ച വാര്‍ത്തകള്‍ക്കടക്കം ലേബല്‍ പതിപ്പിക്കുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. കോറോണ…

By :  Editor
Update: 2020-05-12 09:33 GMT

വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ കൊറോണ വ്യാജവാര്‍ത്തകള്‍ തടയാന്‍ ട്വിറ്റര്‍ സംവിധാനം ഒരുക്കുന്നു. നിലവില്‍ കൊറോണ സംബന്ധമായി ട്വിറ്ററിലൂടെ പ്രചരിച്ച വാര്‍ത്തകള്‍ക്കടക്കം ലേബല്‍ പതിപ്പിക്കുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.

കോറോണ സംബന്ധമായ വാര്‍ത്തകള്‍ വ്യാജമാണെങ്കില്‍ തിരിച്ചറിയാന്‍ സമൂഹമാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കാവുമെന്ന് ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു. ഒരാള്‍ക്ക് കിട്ടുന്ന ഷെയേര്‍ഡ് സന്ദേശങ്ങള്‍ പോലും ലേബല്‍ നോക്കി തിരിച്ചറിഞ്ഞാല്‍ അത് മറ്റൊരാളിലേക്ക് എത്തിക്കാതിരിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കലാണ് ഉദ്ദേശം.വാര്‍ത്തകളില്‍ പതിക്കുന്ന ലേബലിലൂടെ പുറമേയുള്ള ലിങ്കിലേക്ക് പോകാനും വാര്‍ത്തയുടെ വിശ്വാസ്യത പരിശോധിക്കാനും സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Similar News