ഡല്‍ഹിയിലെ ജയിലില്‍ തടവ് പുള്ളികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് കോവിഡ്
ഡല്‍ഹി: ഡല്‍ഹിയിലെ റോഹിണി ജയിലില്‍ തടവ് പുള്ളികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് കോവിഡ്. ഒരു തടവ് പുള്ളിയില്നിന്നും ജയില്‍ ഉദ്യോഗസ്ഥനും 15 തടവുകാര്‍ക്കുമാണ് കോവിഡ് പടര്‍ന്നത്. മറ്റ്…
;ഡല്‍ഹി: ഡല്‍ഹിയിലെ റോഹിണി ജയിലില്‍ തടവ് പുള്ളികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് കോവിഡ്. ഒരു തടവ് പുള്ളിയില്നിന്നും ജയില്‍ ഉദ്യോഗസ്ഥനും 15 തടവുകാര്‍ക്കുമാണ് കോവിഡ് പടര്‍ന്നത്. മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സയ്ക്കായി ഡിഡിയു ആശുപത്രിയില്‍ എത്തിയ തടവ് പുള്ളിക്കാണ് ആദ്യം കോവിഡ് ബാധിച്ചത്.
ഇയാളില്‍നിന്നാണ് മറ്റുള്ളവരിലേക്ക് പടര്‍ന്നത്. 19 തടവ് പുള്ളികള്‍ക്കും അഞ്ച് ജയില്‍ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് 15 തടവ് പുള്ളികള്‍ക്കും ഒരു വാര്‍ഡര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ആര്‍ക്കും രോഗ ലക്ഷണങ്ങളില്ല. രോഗം കണ്ടെത്തിയവരെയെല്ലാം ക്വാറന്റൈന് ചെയ്തു.