ബിബിസിയിൽ പറഞ്ഞ മണ്ടത്തരമായ പരാമര്‍ശം തിരുത്തി അരോഗ്യമന്ത്രി കെ.കെ. ഷൈലജ

ബിബിസി അഭിമുത്തില്‍ പറഞ്ഞ മണ്ടത്തരത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഗോവ രംഗത്തെത്തിയതോടെ പറഞ്ഞത് വിഴുങ്ങി അരോഗ്യമന്ത്രി കെ.കെ. ഷൈലജ. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഷൈലജയെ തിരുത്തി…

By :  Editor
Update: 2020-05-19 08:12 GMT

ബിബിസി അഭിമുത്തില്‍ പറഞ്ഞ മണ്ടത്തരത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഗോവ രംഗത്തെത്തിയതോടെ പറഞ്ഞത് വിഴുങ്ങി അരോഗ്യമന്ത്രി കെ.കെ. ഷൈലജ. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഷൈലജയെ തിരുത്തി ഇന്ന് ഉച്ചയ്ക്ക് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മണ്ടത്തരമായ പരാമര്‍ശം ദേശീയതലത്തില്‍ ചര്‍ച്ചയായതോടെയാണ് പ്രതികരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.

കേരളത്തില്‍ മൂന്നു മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് ഷൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

കോവിഡ് കേസുകൾ കുറഞ്ഞ സംസ്ഥാനം എന്ന നിലയിലാണ് ബി.ബി.സി കേരളത്തിലെ ആരോഗ്യമന്ത്രിയെ അഭിമുഖത്തിന് ക്ഷണിച്ചത്.ബിബിസിയുടെ തത്സമയ അഭിമുഖം എന്നാണ് പറയുന്നതെങ്കിലും എഴുതി നല്‍കിയ ഉത്തരം മന്ത്രി നോക്കി വായിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത്തരത്തില്‍ എഴുതിനല്‍കിയതു പ്രകാരമാണ് ഒരു മരണം ഗോവയില്‍ നിന്ന് എത്തിയ ആളാണെന്ന അബദ്ധം മന്ത്രി ആവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതു സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രോളുകള്‍ ഉള്‍പ്പെടെ വിമര്‍ശനത്തിന് വിധേയമായിരുന്നു.

Tags:    

Similar News