ഗൾഫിലെ വ്യാജ വാർത്ത അറസ്റ്റ് ; എഷ്യാനെറ്റ് ന്യൂസിനും സിപിഎമ്മിനും ഒരുപോലെ ക്ഷീണമാകുന്നു

ഗൾഫിലെ വ്യാജ വാർത്ത അറസ്റ്റ് എഷ്യാനെറ്റ് ന്യൂസിനും സിപിഎമ്മിനും ഒരുപോലെ ക്ഷീണമാകുന്നു. അബുദാബി നഗരമധ്യത്തില്‍ തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ കഴിഞ്ഞ ഒന്നരമാസമായി പട്ടിണിയില്‍ എന്ന…

By :  Editor
Update: 2020-06-04 06:22 GMT

ഗൾഫിലെ വ്യാജ വാർത്ത അറസ്റ്റ് എഷ്യാനെറ്റ് ന്യൂസിനും സിപിഎമ്മിനും ഒരുപോലെ ക്ഷീണമാകുന്നു. അബുദാബി നഗരമധ്യത്തില്‍ തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ കഴിഞ്ഞ ഒന്നരമാസമായി പട്ടിണിയില്‍ എന്ന വ്യാജവാര്‍ത്ത നല്‍കിയതാണ് ഏഷ്യാനെറ്റിനും ശക്തി തിയേറ്റര്‍ ഭാരവാഹികള്‍ക്കും ഒരുപോലെ വിനയായത്. വ്യാജ വാര്‍ത്ത സൃഷ്ടിച്ചതിനെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യുസ് ദുബായ് ക്യാമറാമാനും സിപി എം അനുകൂല പ്രവാസി സംഘടനയായ ശക്തി തിയേറ്റേഴ്‌സ് ഭാരവാഹികളും ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. ശക്തി ഭാരവാഹികള്‍ ഒരാഴ്ച മുന്‍പ് അറസ്റ്റിലായപ്പോള്‍ ഇന്നലെ അര്‍ദ്ധരാത്രിയിലാണ് എഷ്യാനെറ്റ് സംഘം ദുബായിലെ ഫ്‌ളാറ്റില്‍ വെച്ച്‌ അറസ്റ്റിലായത്. ദുബായ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

സിപിഎം പ്രവാസി സംഘടനക്കാര്‍ക്ക് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രിയടക്കമുള്ളവർ നേരിട്ട് ശ്രമിക്കുന്നു എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്‌. വാര്‍ത്ത കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അരുണും അറസ്റ്റ് ഭീഷണിയിലാണ്. അരുണ്‍ ദുബായില്‍ എത്തിയാല്‍ അറസ്റ്റിലാകും എന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍ ഇരുന്നുകൊണ്ട് ഒരു ടി വി റിപ്പോര്‍ട്ടര്‍ ഗള്‍ഫിലെ വിവരങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നു എന്ന് വി.മുരളീധരന്‍ ഫെയ്സ് ബുക്ക് ലൈവില്‍ പ്രതികരിച്ചത് അരുണിന് എതിരായിരുന്നത്രെ . ഇത് രാജീവ് ചന്ദ്രശേഖർ വഴി ഏഷ്യാനെറ്റ് നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

Similar News