കോഴിക്കോട് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണ്. ഇന്ന്…

By :  Editor
Update: 2020-06-07 07:35 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:
1 ) ഉണ്ണികുളം സ്വദേശി (26 വയസ്സ്). ജൂണ്‍ രണ്ടിന് സൗദിയില്‍ നിന്നെത്തി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവായി
2) അഴിയൂര്‍ സ്വദശി (24). ജൂണ്‍ രണ്ടിന് കുവൈത്തില്‍ നിന്നെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.
3) ഓമശ്ശരി സ്വദേശി (55). മെയ് 31 ന് റിയാദില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശേധനയില്‍ പോസിറ്റീവായി.
4 ) പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി (22). മെയ് 28 ന് ദുബായില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.
5 ) വേളം സ്വദേശി (28). മെയ് 28 ന് ദുബായില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.
6 ) ചങ്ങരോത്ത് സ്വദേശി (43). മെയ് 29 ന് കുവൈത്തില്‍ നിന്നെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.
ആദ്യത്തെ രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ചികില്‍സയിലാണ്.
നിലവിൽ 57 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികില്‍സയിലുണ്ട്. ഇതില്‍ 21 പേര്‍ മെഡിക്കല്‍ കോളേജിലും 32 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 2 പേര്‍ കണ്ണൂരിലും ഒരു എയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമാണ്.
കൂടാതെ ഒരു മലപ്പുറം സ്വദേശിയും രണ്ട് വീതം കാസര്‍കോട്, വയനാട്, കണ്ണൂര്‍ സ്വദേശികളും മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുണ്ട്.

Similar News