രാജ്യത്തെ വിദ്യാലയങ്ങള്‍ ആഗസ്റ്റ് 15ന് ശേഷം മാത്രമേ തുറക്കാന്‍ സാധ്യതയുള്ളെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാലയങ്ങള്‍ ആഗസ്റ്റ് 15ന് ശേഷം മാത്രമേ തുറക്കാന്‍ സാധ്യതയുള്ളെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍…

By :  Editor
Update: 2020-06-07 23:59 GMT

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാലയങ്ങള്‍ ആഗസ്റ്റ് 15ന് ശേഷം മാത്രമേ തുറക്കാന്‍ സാധ്യതയുള്ളെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ മാത്രമേ സ്‌കൂളുകള്‍ തുറക്കാനാകു. അതുവരെ ഓണ്‍ലൈന്‍ പഠനം തുടരും. ആഗസ്റ്റ് 15ന് മുന്‍പ് സി.ബി.എസ്.ഇ പരീക്ഷകളുടെ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലായ് ഒന്നു മുതല്‍ 15 വരെ സി.ബി.എസ്.ഇ പരീക്ഷകളും ജൂലായ് ഒന്നു മുതല്‍ 12 വരെ ഐ.സി.എസ്.ഇ പരീക്ഷകളും നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News