സഊദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

സഊദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 3,045 പേര്‍ക്ക് കൂടി കൊവിഡ്. കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 36 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണം…

By :  Editor
Update: 2020-06-08 04:23 GMT

സഊദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 3,045 പേര്‍ക്ക് കൂടി കൊവിഡ്. കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 36 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണം 712 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം വാർത്ത സമ്മേളത്തിൽ പറഞ്ഞു .

രാജ്യത്തെ വിവിധ ആശുപത്രികളില്‍ 28,385 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,564 പേര്‍ ഗുരുതരാവസ്ഥയിലാണ്. 72,817 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണവും മരണസഖ്യയും വര്‍ധിച്ചതോടെ ജിദ്ദയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ശക്തമാണ് . ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് 17 പേരാണ് ജിദ്ദയില്‍ മരിച്ചത്. ഇതോടെ മൊത്തം മരണം 247 ആയി. മക്ക 11, ജിദ്ദ 17, റിയാദ് നാല്, മദീന, ദമാം, ഹുഫൂഫ്, തബൂക്ക് എന്നിവിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

Report: വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ

Similar News