ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണം ബോണ്ടാക്കി മാറ്റാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്​ കീഴിലെ ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണം ബോണ്ടാക്കി മാറ്റാൻ ആലോചന. സ്വർണം ഉരുക്കി റിസർവ്​ ബാങ്കിൽ ബോണ്ടാക്കി സൂക്ഷിക്കാനാണ്​ ആലോചിക്കുന്നത്.ഇതിൻെറ…

By :  Editor
Update: 2020-06-09 01:08 GMT

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്​ കീഴിലെ ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണം ബോണ്ടാക്കി മാറ്റാൻ ആലോചന. സ്വർണം ഉരുക്കി റിസർവ്​ ബാങ്കിൽ ബോണ്ടാക്കി സൂക്ഷിക്കാനാണ്​ ആലോചിക്കുന്നത്.ഇതിൻെറ ഭാഗമായി ബോർഡിന്​ കീഴിലെ എല്ലാ ക്ഷേത്രങ്ങൾക്ക്​ കീഴിലെയും സ്വർണത്തിൻെറ കണക്കെടുപ്പ്​ തുടങ്ങിയതായി റിപോർട്ടുകൾ ഉണ്ട്. ഗുരുവായൂർ, തിരുപ്പതി ക്ഷേത്രങ്ങളിൽ സ്വർണം ഇത്തരത്തിൽ ഉരുക്കി ബോണ്ടായി സൂക്ഷിക്കുകയാണ്​ ചെയ്യുന്നത്​ക്ഷേത്രങ്ങളിൽ ആചാരങ്ങൾക്കും പൂജക്കും നിത്യാരാധനക്കും ഉപയോഗിക്കുന്നവ, പൗരാണിക മൂല്യമുള്ളവ ഒഴികെയാണ്​.ബോണ്ടായി മാറ്റുക. ബോണ്ടിന്​ റിസർവ്​ ബാങ്ക്​ നൽകുന്ന പലിശ ദേവസ്വം ബോർഡിന്​ ലഭിക്കും.

Tags:    

Similar News