ആരോഗ്യമേഖലയിൽ ആശങ്ക ഉയർത്തി ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ മന്ത് രോഗം
കോഴിക്കോട് :ആരോഗ്യമേഖലയിൽ ആശങ്ക ഉയർത്തി ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ മന്ത് രോഗം, കഴിഞ്ഞ ഒക്ടോബർ മുതൽ മാർച്ച് മാസം വരെ നടത്തിയ പരിശോധനയിൽ 153 ഇതരസംസ്ഥാന തൊഴിലാളികളിലാണ് മന്ത്…
കോഴിക്കോട് :ആരോഗ്യമേഖലയിൽ ആശങ്ക ഉയർത്തി ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ മന്ത് രോഗം, കഴിഞ്ഞ ഒക്ടോബർ മുതൽ മാർച്ച് മാസം വരെ നടത്തിയ പരിശോധനയിൽ 153 ഇതരസംസ്ഥാന തൊഴിലാളികളിലാണ് മന്ത് രോഗം കണ്ടെത്തിയത്. 119 ക്യാമ്പുകളിലായി 6722 തൊഴിലാളികളിൽ പരിശോധന നടത്തി.കായക്കൊടി പഞ്ചായത്തിലാണ് ഏറ്റവും അധികം രോഗബാധിതർ ഉള്ളത്.രോഗം സ്ഥിരീകരിച്ചവരിൽ അധികവും ജാർഖഢ് സ്വദേശികളാണ്.ഇതരസംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ വിവിധ വകുപ്പുകൾ ചേർന്ന് നടത്തിയ പരിശോധനയിൽ പലയിടങ്ങളിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു.ഇപ്പോൾ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലുള്ള മന്ത് രോഗ പരിശോധന കോഴിക്കോട് ജില്ലയിൽ ഏകദേശം നിലച്ച നിലയിലാണ്.