മനോരമ ചാനല്‍ ചൈനീസ് പത്രത്തിന്റെ പണിയെടുക്കരുതെന്ന് യുവമോര്‍ച്ച
തിരുവനന്തപുരം: മനോരമ ചാനല്‍ ചൈനീസ് പത്രത്തിന്റെ പണിയെടുക്കരുതെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാം രാജ്. 'ഇന്ത്യ തലകുനിക്കുന്നോ' എന്നാണ് കൗണ്ടര്‍ പോയിന്റില്‍ മനോരമ ചാനല്‍ തലക്കെട്ട്…
തിരുവനന്തപുരം: മനോരമ ചാനല്‍ ചൈനീസ് പത്രത്തിന്റെ പണിയെടുക്കരുതെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാം രാജ്. 'ഇന്ത്യ തലകുനിക്കുന്നോ' എന്നാണ് കൗണ്ടര്‍ പോയിന്റില്‍ മനോരമ ചാനല്‍ തലക്കെട്ട് കൊടുത്തത്. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുബോൾ , ഒരു യുദ്ധം നടക്കുമോ എന്ന് ജനങ്ങള്‍ ചര്‍ച്ച ചെയ്യുമ്ബോള്‍, ഒരു മാധ്യമം ചെയ്യേണ്ട സാമാന്യ മര്യാദയുണ്ടെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയില്ലെങ്കിലും, അത് കെടുത്താതിരിക്കുക എന്നത്. പരമാവധി നല്ല വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നത്.. ഇനി, ഈ തലക്കെട്ടുകളിലെ യാഥാര്‍ത്ഥ്യം പരിശോധിക്കാം.ഇന്ത്യയുടെ 20 സൈനികര്‍ മാതൃരാജ്യത്തിനു വേണ്ടിവീരമൃത്യു വരിച്ചിട്ടുണ്ട്. ചൈനയുടെ 43 പട്ടാളക്കാര്‍ മരണപ്പെടുകയോ, സാരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന റിപ്പോര്‍ട്ടും എഎന്‍ഐപുറത്തുവിട്ടിട്ടുണ്ട്. ഇതിലെങ്ങനെയാണ് ഇന്ത്യയ്ക്ക് തല കുനിയ്‌ക്കേണ്ടി വരുന്നതെന്ന് ശ്യാം രാജ് ചോദിച്ചു.