നിക്ഷാൻ ഇലക്ട്രോണിക്‌സിനെതിരെയുള്ള വ്യാജ പ്രചാരണം ; കണ്ണൂർ എസ്പിക്ക് പരാതി
Report: Sreejith Sreedharan വർഷങ്ങളായി കണ്ണൂരിലെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഗൃഹോപകരണങ്ങൾ കാഴ്ച വെച്ച സേവന പാരമ്പര്യമുള്ള നിക്ഷാൻ ഇലക്ട്രോണിക്‌സിനെതിരെ കോവിഡുമായി ബന്ധപെട്ടു നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ…
;Report: Sreejith Sreedharan
വർഷങ്ങളായി കണ്ണൂരിലെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഗൃഹോപകരണങ്ങൾ കാഴ്ച വെച്ച സേവന പാരമ്പര്യമുള്ള നിക്ഷാൻ ഇലക്ട്രോണിക്‌സിനെതിരെ കോവിഡുമായി ബന്ധപെട്ടു നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ കണ്ണൂർ എസ്പിക്ക് പരാതി നൽകിയെന്ന് നിക്ഷാൻ ഇലക്ട്രോണിക്സ് മാനേജിംഗ് പാർട്ണർ എംഎംവി മൊയ്തു ഈവനിംഗ് കേരള ന്യൂസിനോട് പറഞ്ഞു.
കണ്ണൂരിൽ കഴിഞ്ഞ ദിവസം കോവിഡ് ബാധ സ്ഥിരീകരിച്ച 14കാരൻ നിക്ഷാൻ ഷോറൂം സന്ദർശിച്ചു എന്നും അതുകൊണ്ട് ആ ദിവസങ്ങളിൽ ഷോറൂമിലെത്തിയവർ എല്ലാം രോഗബാധ ഭീഷണി നേരിടുന്നുവെന്നും വ്യാപകമായ രീതിയിൽ ചില കോണുകളിൽ നിന്നും വ്യാജ പ്രചാരണം നടത്തി എന്നതാണ് പരാതിയിൽ പറയുന്നത്.എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിക്ഷാൻ പ്രവർത്തിക്കുന്നതെന്നും എംഎംവി മൊയ്തു പറഞ്ഞു.