സിനിമ, സീരിയല്‍ രംഗത്തെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; ഉത്തരവ് തിരുത്തി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം∙ സിനിമ, സീരിയല്‍ ഷൂട്ടിംഗില്‍ പങ്കെടുക്കുന്ന അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. കണ്ടെയ്ന്‍മെന്റ് മേഖലയില്‍ നിന്ന് വരുന്നവരും രോഗലക്ഷണങ്ങള്‍…

By :  Editor
Update: 2020-06-18 05:10 GMT

തിരുവനന്തപുരം∙ സിനിമ, സീരിയല്‍ ഷൂട്ടിംഗില്‍ പങ്കെടുക്കുന്ന അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. കണ്ടെയ്ന്‍മെന്റ് മേഖലയില്‍ നിന്ന് വരുന്നവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും പി.സി.ആര്‍ പരിശോധന നടത്തി പ്രൊഡക്ഷന്‍ മാനേജര്‍ വഴി ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും വരുന്നവര്‍ക്കും രോഗ ലക്ഷണമുള്ളവര്‍ക്കും പി.സി.ആര്‍ പരിശോധന നടത്തി അതിന്റെ ഫലം ആരോഗ്യ വകുപ്പിനെ അറിയിച്ചാല്‍ മതിയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഇതിനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട ടി.വി ചാനലുകള്‍ക്കും പ്രൊഡക്‌ഷന്‍ ഹൗസിനുമായിരിക്കും.കേരള ടെലിവിഷന്‍ ഫെഡറേഷന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

Tags:    

Similar News