905 പേര്‍ക്ക്​ കൂടി ഒമാനില്‍ കോവിഡ്​ 19 സ്​ഥിരീകരിച്ചു

മസ്​കത്ത്​: 905 പേര്‍ക്ക്​ കൂടി ഒമാനില്‍ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 29471 ആയി.2804 പേര്‍ക്കാണ്​ രോഗപരിശോധന നടത്തിയത്​.…

By :  Editor
Update: 2020-06-21 05:37 GMT

മസ്​കത്ത്​: 905 പേര്‍ക്ക്​ കൂടി ഒമാനില്‍ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 29471 ആയി.2804 പേര്‍ക്കാണ്​ രോഗപരിശോധന നടത്തിയത്​. പുതിയ രോഗികളില്‍ 503 പേര്‍ പ്രവാസികളും 402 പേര്‍ സ്വദേശികളുമാണ്​. 772 പേര്‍ക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 15552 ആയി. മൂന്ന്​ പേര്‍ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 131 ആയി ഉയരുകയും ചെയ്​തു.13788 പേരാണ്​ നിലവില്‍ അസുഖബാധിതരായിട്ടുള്ളത്​

Similar News