വരാപ്പുഴയില്‍ കസ്റ്റഡി മരണം: ശീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിന് ഇരയായ ശീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു കൊണ്ടുള്ള ഉത്തരവ്. എറണാകുളം ജില്ലാ കളക്ടര്‍ വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്.…
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിന് ഇരയായ ശീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു കൊണ്ടുള്ള ഉത്തരവ്. എറണാകുളം ജില്ലാ കളക്ടര്‍ വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. റവന്യൂ വകുപ്പില്‍ വില്ലേജ് അസിസ്റ്റന്റായാണ് അഖിലയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്.
ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഖിലയും ശ്രീജിത്തിന്റെ അമ്മ ശ്യമാളയും പ്രതികരിച്ചു. എന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറില്ലെന്നും, ജോലി ശ്രീജിത്തിന്റെ ജീവന് പകരമാവില്ലെന്നും, മുഖ്യമന്ത്രി എത്താത്തതില്‍ ദുഃഖമുണ്ടെന്നും അവര്‍ പറഞ്ഞു.
വരാപ്പുഴ ദേവസ്വംപാടത്ത് ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വീട് കയറി ആക്രമിച്ച സംഭവത്തിലായിരുന്നു ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് ശ്രീജിത്ത് മരണപ്പെടുകയായിരുന്നു.