ഇന്ത്യ -ചൈന സംഘർഷം ; ഇന്ത്യയ്ക്ക് പിന്തുണയുമായി ആഗോള ടിബറ്റന്‍ സമൂഹം രംഗത്ത്
ന്യൂയോര്‍ക്ക്: ഇന്ത്യ ചൈന അതിര്‍ത്തയില്‍ നടന്ന സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുണയുമായി ആഗോള ടിബറ്റന്‍ സമൂഹം രംഗത്ത്. യുഎസിലെ ചൈനീസ് എംബസിക്ക് മുന്നില്‍ ടിബറ്റന്‍ സമൂഹം പതാകകളുമേന്തിയാണ് പ്രതിഷേധം…
ന്യൂയോര്‍ക്ക്: ഇന്ത്യ ചൈന അതിര്‍ത്തയില്‍ നടന്ന സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുണയുമായി ആഗോള ടിബറ്റന്‍ സമൂഹം രംഗത്ത്. യുഎസിലെ ചൈനീസ് എംബസിക്ക് മുന്നില്‍ ടിബറ്റന്‍ സമൂഹം പതാകകളുമേന്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ജയ് ഭാരത് ജയ് ടിബറ്റ്' പ്രതിഷേധക്കാര്‍ ചൈനീസ് എംബസിക്ക് മുന്നില്‍ നിന്നും മുദ്രവാക്യം മുഴക്കി.
ടിബറ്റിന് സ്വാതന്ത്ര്യം വേണ്ടത് ഇന്ത്യയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകര നടപടിയാണ് ടിബറ്റിന് മേല്‍ നടക്കുന്നത്. ടിബറ്റ് സ്വതന്ത്രമാക്കാന്‍ ലോക സമൂഹം ഇടപെടണം. നിലവില്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ടിബറ്റിന്റെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അമെരിക്കയിലെ ന്യൂജേഴ്സി നഗരത്തിലാണ് ടിബറ്റന്‍ സമൂഹം ഇന്ത്യാ അനുകൂല മുദ്രാവാക്യങ്ങളുമായി ചൈനക്കെതിരെ പ്രതിഷേധിച്ചത്