സുഹൃത്തിനെ വെടിവച്ചു കൊന്നു ഭാര്യയെ സ്വന്തമാക്കി; ഒളിവില്‍ കഴിഞ്ഞത് 25 വര്‍ഷം ; ഒടുവിൽ പിടിയിൽ

Update: 2025-01-11 13:19 GMT

രണ്ടര പതിറ്റാണ്ട് മുന്‍പ് നടത്തിയ കൊലപാതകത്തിലെ പ്രതി ഡല്‍ഹിയില്‍ പിടിയിലായി. ഒരിക്കലും പോലീസ് പിടിയില്‍ അകപ്പെടരുത് എന്ന് കരുതി ആസൂത്രിതമായി നടത്തിയ ഒളിച്ചോട്ടമാണ് ഡല്‍ഹി പോലീസ് പൊളിച്ചത്. ഭാര്യയെ സ്വന്തമാക്കാന്‍ സുഹൃത്തിനെ വെടിവച്ച് കൊന്ന ശേഷമാണ് പ്രതി യുവതിയുമായി ഒളിച്ചോടിയത്‌. ഈ ബന്ധം നീണ്ടുനിന്നില്ല. മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ജീവിക്കുമ്പോഴാണ് അജയ് കുമാർ ദാഹിയ കല അമ്പില്‍ വച്ച് പോലീസിന്റെ പിടിയില്‍ ആകുന്നത്.

2000ലാണ് അജയ് കുമാർ ദാഹിയ (59) തന്റെ സുഹൃത്ത് അശ്വനി സേഥിയെ വെടിവച്ചു കൊന്ന് അവന്റെ ഭാര്യയെ സ്വന്തമാക്കിയത്. ഹരിയാനയിലെ ഝജ്ജറിലെ ബിർദാന എന്ന ദാഹിയയുടെ ഗ്രാമത്തിലാണ് വെടിയേറ്റ മുറിവുകളോടെ അശ്വനിയുടെ മൃതദേഹം കണ്ടെത്തിയത്.

അജയകുമാര്‍ സരോജുമായി ഒളിച്ചോടിയെങ്കിലും ഈ ബന്ധം തുടര്‍ന്നില്ല. ഇവര്‍ തമ്മില്‍ വഴക്കായി. ഇതിനെ തുടര്‍ന്നാണ് സരോജ് അജയിനെ വിട്ടുപോയത്. അജയ് കുമാറും സരോജും ആദ്യം ഹിമാചൽ പ്രദേശിലെ ബദ്ദിയിൽ ഒളിവിൽ താമസിച്ചു, അവിടെ കൂലിപ്പണി ചെയ്തു. ദാഹിയ സരോജുമായി ഇടയ്ക്കിടെ വഴക്കിടുമായിരുന്നു, അതിനാൽ അവൾ അഞ്ച് ആറു മാസത്തിനുള്ളില്‍ അവനെ വിട്ടുപോയി.

സരോജിനെ കാണുന്നില്ല എന്ന പരാതി ഡല്‍ഹി പോലീസില്‍ കിട്ടിയതോടെയാണ് പോലീസ് ഉണര്‍ന്നത്. 2000 ജൂലൈ 1 ന് തൻ്റെ മരുമകളെ കാണാതായതായി കൃഷ്ണ സേതി എന്ന സ്ത്രീയാണ് പരാതിപ്പെട്ടത്. തൻ്റെ മരുമകൾക്ക് അജയ് കുമാർ ദാഹിയ എന്നയാളുമായി ബന്ധമുണ്ടായിരുന്നു എന്ന് സംശയമുണ്ടെന്നു ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. പക്ഷെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല.2008-ൽ ദാഹിയയെയും സരോജിനെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.

2024 ജൂലൈയിൽ എസിപി നരേന്ദർ സിങ്ങിൻന്‍റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ സഞ്ജയ് കൗശികിന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു. “ഒരു പഴയ ഒരു ചിത്രം നോക്കിയാണ് കൊലപാതകിയിലേക്ക് എത്തിയത്. പ്രതി ഒന്നിലധികം വ്യാജ ഐഡൻ്റിറ്റികൾ ഉപയോഗിച്ചു, മിക്കവാറും എല്ലാ വർഷവും താമസം മാറി. അതുകൊണ്ട് തന്നെ അന്വേഷണം ദുഷ്കരമായി. ഒരു ഫോണ്‍ കോളാണ് പ്രതിയിലേക്ക് എത്താന്‍ പോലീസിനെ തുണച്ചത്.” – ഡിസിപി (ക്രൈംബ്രാഞ്ച്) സതീഷ് കുമാർ പറയുന്നു.

അശ്വനിയും ദാഹിയയും സുഹൃത്തുക്കളായിരുന്നു. ദാഹിയയുടെ ഓട്ടോ ഓടിച്ചിരുന്നത് അശ്വനി ആയിരുന്നു. ഈ അടുപ്പമാണ് സുഹൃത്തിന്റെ ഭാര്യയിലേക്കുള്ള അടുപ്പമായത്. “അജയകുമാര്‍ അശ്വനിയെ തൻ്റെ ഗ്രാമത്തിലേക്ക് പ്രലോഭിപ്പിച്ച് എത്തിച്ച ശേഷം പിന്നെ വെടിവച്ചു കൊന്നു.” കുമാർ പറഞ്ഞു.

2001ൽ ദാഹിയ പഞ്ച്കുലയിലേക്ക് താമസം മാറുകയും വേറെ വിവാഹം കഴിക്കുകയും ചെയ്തു. സോംപാൽ എന്ന പേരില്‍ വ്യാജ ആധാർ കാര്‍ഡും ഉണ്ടാക്കി. വീണ്ടും കല അമ്പിലേക്ക് തിരിച്ചുവന്ന് ചായക്കട നടത്തി ഭാര്യയോടും നാല് മക്കളോടും ഒപ്പം ജീവിക്കുമ്പോഴാണ് പിടിയിലായത്.

Tags:    

Similar News