സൗദിയില്‍ കൊറോണ ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു
റിയാദ്: കൊവിഡ് വൈറസ് ബാധിച്ച് സൗദി അറേബ്യയില്‍ കായംകുളം സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. ചാരുംമൂട് സ്വദേശി സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തര്‍ (47), കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍…
റിയാദ്: കൊവിഡ് വൈറസ് ബാധിച്ച് സൗദി അറേബ്യയില്‍ കായംകുളം സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. ചാരുംമൂട് സ്വദേശി സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തര്‍ (47), കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ സ്വദേശി പി.എസ്. രാജീവ് (53) എന്നിവരാണ് ദമ്മാമില്‍ മരിച്ചത്.
കൊവിഡ് വൈറസ് പോസിറ്റീവായതിനെ തുടര്‍ന്ന് ഖോബാറിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തരുടെ മരണം സംഭവിച്ചത്. അല്‍ഖോബാറില്‍ സ്വന്തമായി വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു. മൃതദേഹം ഖോബാറില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: മാജിദ. മക്കള്‍: സല്‍മാന്‍, സഫാന്‍.