ഇന്ത്യൻ സൈന്യത്തിന്റെ ദൃഡനിശ്ചയത്തെ ലോകത്ത് ആർക്കും തോൽപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി

ഇന്ത്യൻ സൈന്യത്തിന്റെ ദൃഡനിശ്ചയത്തെ ലോകത്ത് ആർക്കും തോൽപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി, 11,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലഡാക്കിലെ അതിർത്തി പോസ്റ്റായ നിമുവിൽ കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരെ അഭിസംബോധന…

By :  Editor
Update: 2020-07-03 03:41 GMT

ഇന്ത്യൻ സൈന്യത്തിന്റെ ദൃഡനിശ്ചയത്തെ ലോകത്ത് ആർക്കും തോൽപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി, 11,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലഡാക്കിലെ അതിർത്തി പോസ്റ്റായ നിമുവിൽ കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിങ്ങളുടെ ധൈര്യം നിങ്ങളെ പോസ്റ്റ് ചെയ്തിരിക്കുന്ന സ്ഥലത്തേക്കാൾ ഉയരത്തിലാണെന്ന് പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു.സൈന്യത്തിന്റെ ധൈര്യമാണ് നമ്മുടെ ശക്തി, രാജ്യം മുഴുവന്‍ സൈനികരില്‍ വിശ്വസിക്കുന്നു. ആരേയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണ്, നിങ്ങളും നിങ്ങളുടെ സഹപോരാളികളും.കാണിച്ച ധീരത ഇന്ത്യയുടെ ശക്തിയെന്താണെന്ന് ലോകത്തെ കാണിക്കുന്നു. ഗാല്‍വനില്‍ വീരമൃത്യു വരിച്ചവരെക്കുറിച്ച് രാജ്യം മുഴുവനും സംസാരിക്കുന്നു. അവരുടെ ധീരതയും ശൗര്യവും ഓരോ വീടുകളിലും ചര്‍ച്ചയാവുന്നു. വീരമൃത്യു വരിച്ചവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    

Similar News