യാത്രാബോട്ട് അറബിക്കടലിൽ മുങ്ങി, 13 പേർക്ക് ദാരുണാന്ത്യം; ഉണ്ടായിരുന്നത് 80 സഞ്ചാരികൾ

Update: 2024-12-18 15:13 GMT

മുംബൈയിലെ എലിഫന്റ് ദ്വീപിലേക്കുള്ള യാത്രക്കിടെ വിനോദ സഞ്ചാരികളുടെ യാത്രാ ബോട്ട് അറബിക്കടലിൽ മുങ്ങി. 13പേർ മരിച്ചു. മുംബൈ ഗേറ്റ് വേ ഓഫ് തീരത്തായിരുന്നു അപകടം. നേവിയും കോസ്റ്റ് ഗാർഡ് സംഘങ്ങളുമാണ് ശേഷിക്കുന്നവരെ രക്ഷിച്ചത്. 80 പേരടങ്ങുന്ന സംഘമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് സൂചന.

കൂടുതൽ സഞ്ചാരികളുണ്ടായിരുന്നതായും മറ്റൊരു റിപ്പോർട്ടുണ്ട്. സ്പീഡ് ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. നീൽകമൽ എന്ന പേരുള്ള ബോട്ടാണ് മുങ്ങിയത്.നേവിയുടെ പട്രോളിം​ഗ് ബോട്ടാണ് പിന്നിൽ നിന്ന് ഇടിച്ചതെന്നാണ് സൂചന.

ഇതോടെ യാത്രാ ബോട്ട് തലകീഴായി മറികയായിരുന്നു. മറൈൻ പൊലീസും നേവിയും കോസ്റ്റ് ​ഗാർഡും അടിയന്തരമായി ഇടപെട്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്‌ക്കാനായത്.

നേവിയുടെ 11 ഉം മറൈൻ പൊലീസിന്റെ മൂന്നും കോസ്റ്റ് ​ഗാർഡിന്റെ ഒരു ബോട്ടുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അതേസമയം കാണാതായത് എത്രപേരെയെന്ന് ഇതുവരെയും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. 65 പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Similar News