ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത

Update: 2024-12-18 10:54 GMT

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദം കൂടുതൽ ശക്തമായി. ഇതിനെ തുടർന്ന് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു ന്യൂനമർദം നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം കൂടുതൽ ശക്തമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ തമിഴ്‌നാട് – തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാൻ സാധ്യത. തുടർന്ന് വടക്കു ദിശയിൽ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ഈ നൂറ്റാണ്ടിലെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റില്‍ ഫ്രഞ്ച് ഇന്ത്യന്‍ മഹാസമുദ്രത്തിലെ മയോട്ടെ ദ്വീപ് സമൂഹത്തില്‍ ആയിരത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ വേഗതയില്‍ വീശിയടിച്ച ചിഡോ ചുഴലിക്കാറ്റില്‍ ദ്വീപ് സമൂഹം താറുമാറായി. വീടുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവകള്‍ക്കെല്ലാം കനത്ത നാശനഷ്ടമുണ്ടായതായി ഫ്രഞ്ച് അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News