ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ച് ജപ്പാന്‍
ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ച് ജപ്പാന്‍. നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ മാറ്റാനുള്ള ലഡാക്കിന്റെ ഏകപക്ഷീയമായ ശ്രമങ്ങളെ രാജ്യം എതിര്‍ക്കുന്നുവെന്നും ജാപ്പനീസ് അംബാസിഡര്‍…
ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ച് ജപ്പാന്‍. നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ മാറ്റാനുള്ള ലഡാക്കിന്റെ ഏകപക്ഷീയമായ ശ്രമങ്ങളെ രാജ്യം എതിര്‍ക്കുന്നുവെന്നും ജാപ്പനീസ് അംബാസിഡര്‍ സതോഷി സുസുക്കി പറഞ്ഞു.ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിംഗ്ലയുമായി സംസാരിച്ചതിന് ശേഷമാണ് സതോഷി സുസുക്കി ഇന്ത്യക്ക് പിന്തുണ അറിയിച്ച പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇന്തോ-പസഫിക്കിലെ സഹകരണത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയിരുന്നു.ശ്രിംഗ്ലയുമായി സംഭാഷണം നടത്തി. ജപ്പാന്‍ നയതന്ത്ര ചര്‍ച്ചകളിലൂമട ഒരു സമാധാന പ്രമേയത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിലവിലെ സ്ഥിതിഗതികളെ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാന്‍ എതിര്‍ക്കുന്നുവെന്നും സതോഷി സുസുക്കി ട്വീറ്റ് ചെയ്തു.