ഡിപ്ലോമാറ്റിക് പാഴ്സല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് : ഉന്നത ബന്ധങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണം - വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം : യു.എ.ഇ കോണ്‍സുലേറ്റിലേക്കയച്ച ഡിപ്ലോമാറ്റിക് പാഴ്സല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിനെപ്പറ്റിയും അതിന്‍റെ ആസൂത്രകര്‍ക്ക് ഭരണകൂടത്തിലെ ഉന്നതര്‍ക്കുള്ള ബന്ധത്തെപ്പറ്റിയും സമഗ്രാന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ്…
തിരുവനന്തപുരം : യു.എ.ഇ കോണ്‍സുലേറ്റിലേക്കയച്ച ഡിപ്ലോമാറ്റിക് പാഴ്സല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിനെപ്പറ്റിയും അതിന്‍റെ ആസൂത്രകര്‍ക്ക് ഭരണകൂടത്തിലെ ഉന്നതര്‍ക്കുള്ള ബന്ധത്തെപ്പറ്റിയും സമഗ്രാന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്ബലം. മുഖ്യമന്ത്രി ഭരിക്കുന്ന ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിന് ഈ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ട് എന്നത് ഗൌരവതരമാണ്. ഇത്തരത്തില്‍ പശ്ചാത്തലമുള്ള ഒരു വ്യക്തിക്ക് ഐ.ടി വകുപ്പില്‍ ഉന്നത തസ്തികയില്‍ നിയമനം ലഭിച്ചത് ഏത് വഴിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാകണം.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ ഉന്നത തസ്തകകളില്‍ ഇഷ്ടക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ട കണസള്‍ട്ടന്‍സികളുമായും ബന്ധപ്പെടുത്തിയും ചില ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇത് സംബന്ധിച്ചെല്ലാം സുതാര്യമായും വസ്തുനിഷ്ഠവുമായും ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.