സ്വര്‍ണക്കള്ളക്കടത്ത്; കേന്ദ്രം ഇടപെടുന്നു" ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍
ന്യൂഡൽഹി: സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തി. കേസിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച.…
ന്യൂഡൽഹി: സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തി. കേസിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച. കസ്റ്റംസ് അന്വേഷണത്തിന്റെ ഗതി വിലയിരുത്തിയ ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വേണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചനകള്‍.ക്രിമിനല്‍ കേസായി രൂപാന്തരപ്പെടുകയാണെങ്കില്‍ സിബിഐ അന്വേഷണത്തിനുള്ള സാധ്യത തെളിയും. സ്വര്‍ണ്ണം വന്നത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്‍ഐഎ അന്വേഷണമുണ്ടാകും. യു.എ.ഇയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.