പൂന്തുറയിലെ സൂപ്പര്‍ സ്പ്രെഡ് വ്യാജ പ്രചരണമെന്ന് നാട്ടുകാര്‍; പ്രതിഷേധവുമായി ജനം തെരുവില്‍

സംസ്ഥാനത്ത് ആദ്യമായി കോവിഡ് 19 സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ തിരുവനന്തപുരത്തെ പൂന്തുറയില്‍ ലോക്ഡൗണ്‍ ലംഘിച്ച്‌ നാട്ടുകാരുടെ പ്രതിഷേധം. പൂന്തുറയില്‍ കോവിഡ് പടരുന്നു എന്നത് വ്യാജ പ്രചരണമെന്ന് ആരോപിച്ചാണ്…

By :  Editor
Update: 2020-07-10 01:25 GMT

സംസ്ഥാനത്ത് ആദ്യമായി കോവിഡ് 19 സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ തിരുവനന്തപുരത്തെ പൂന്തുറയില്‍ ലോക്ഡൗണ്‍ ലംഘിച്ച്‌ നാട്ടുകാരുടെ പ്രതിഷേധം. പൂന്തുറയില്‍ കോവിഡ് പടരുന്നു എന്നത് വ്യാജ പ്രചരണമെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പൊലീസ് അനുവദിക്കില്ലെന്ന് പറഞ്ഞ പ്രതിഷേധക്കാര്‍ വിലക്ക് ലംഘിച്ച്‌ റോഡിലിറങ്ങി. പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മാസ്‌ക് പോലും ധരിക്കാതെ നൂറ് കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. പൂന്തുറയില്‍ പരിശോധിച്ച 500 സാമ്ബിളുകളില്‍ 115 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. തൊട്ടടുത്ത പ്രദേശത്തെ കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ പോലും പൊലീസ് അനുമതി നല്‍കുന്നില്ലെന്നാണ് പരാതി. ഇതാണ് വാക്കേറ്റത്തിനും പൊലീസിനെതിരായ പ്രതിഷേധങ്ങള്‍ക്കും എല്ലാം കാരണമായത്.

Tags:    

Similar News