വിദേശത്തു നിന്നെത്തിയവരേക്കാള്‍ സമ്പര്‍ക്ക രോഗികള്‍; സമൂഹവ്യാപന വക്കിൽ കേരളം

തിരുവനനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം ഏറ്റവും കൂടുതലായ ദിവസമാണിന്ന്. ഇത് വരെയുള്ള കണക്കനുസരിച്ചു വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും വരുന്നവരേക്കാള്‍ എത്രയോ കുറവായിരുന്നു സമ്പർക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം. എന്നാല്‍…

By :  Editor
Update: 2020-07-10 08:13 GMT

തിരുവനനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം ഏറ്റവും കൂടുതലായ ദിവസമാണിന്ന്. ഇത് വരെയുള്ള കണക്കനുസരിച്ചു വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും വരുന്നവരേക്കാള്‍ എത്രയോ കുറവായിരുന്നു സമ്പർക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം. എന്നാല്‍ ഇന്ന് 204 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ജൂണിൽ ആദ്യം 9.63 ശതമാനമായിരുന്നു സമ്പര്‍ക്ക കേസുകളുടെ തോത്. ജൂണ്‍ 27-ന് ഇത് 5.11 ശതമാനമായി. ജൂണ്‍ 30-ന് 6.16 ശതമാനമായി ഉയർന്നു. ഇന്നലത്തെ കണക്കില്‍ അത് 20.64 ആയി.തിരുവനന്തപുരം ജില്ലയില്‍ മാത്രം 105 പേര്‍ക്ക് സമ്പര്‍ക്കരോഗമുണ്ടായി. ഇന്ന് കേരളത്തിലാകെ നടന്ന പ്രതിഷേധ പ്രകടനങ്ങളും, സമരങ്ങളുമെല്ലാം സാമൂഹിക അകലമെന്നത് കാറ്റിൽ പറത്തികൊണ്ടായിരുന്നു. ഏറ്റവും കൂടുതൽ സമ്പർക്ക രോഗവ്യാപനം നടക്കുന്ന പൂന്തുറയിൽ പോലും ജനങ്ങൾ ഇന്ന് മാസ്ക് പോലുമില്ലാതെ നിരത്തിലിറങ്ങിയത് കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. സമൂഹവ്യാപനത്തിന്റെ വക്കിലാണ് കേരളം. ചെറിയ ശ്രദ്ധക്കുറവ് പോലും വലിയ വിപത്തിനു കാരണമാകും. കോവിഡ് പ്രതിരോധ പ്രവർത്തനത്തെ തന്നെ അട്ടിമറിക്കുന്ന ശ്രമങ്ങൾ ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു

Similar News