സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ റെയ്ഡ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി. സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ ഇന്നലെയാണ് കസ്റ്റംസ് പരിശോധന നടത്തിയത്.സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു…

By :  Editor
Update: 2020-07-11 01:03 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി. സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ ഇന്നലെയാണ് കസ്റ്റംസ് പരിശോധന നടത്തിയത്.സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. സ്വപ്‌നയും സരിത്തും ഈ ഫ്‌ളാറ്റില്‍ വെച്ച്‌ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് കസ്റ്റംസ് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയതെന്നാണ് വിവരം. ഒന്നര മണിക്കൂര്‍ സമയമാണ് കസ്റ്റംസ് ഫ്‌ളാറ്റ് പരിശോധിച്ചത്. ഫ്‌ളാറ്റിലെ രണ്ടു ജീവനക്കാരെ ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സെക്യൂരിറ്റി ജീവനക്കാരന്റെയും കെയര്‍ ടേക്കറുടെയും മൊഴിയാണ് കസ്റ്റംസ് രേഖപ്പെടുത്തുന്നത്.

Tags:    

Similar News