ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു

മൈസൂര്‍: ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനം നടത്തിയ ശേഷം തിങ്കളാഴ്ച്ച കൊട്ടാരം തുറക്കുമെന്ന് അധികൃതര്‍…

By :  Editor
Update: 2020-07-11 05:10 GMT

മൈസൂര്‍: ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനം നടത്തിയ ശേഷം തിങ്കളാഴ്ച്ച കൊട്ടാരം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്ക് നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
മൈസൂരില്‍ 528 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 268 പേര്‍ രോഗമുക്തരായി. 205 പേര്‍ വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. വൈറസ് ബാധയെ തുടര്‍ന്ന് 8 മരണങ്ങളും മൈസൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Similar News