തൃപ്രയാര്‍ രാമചന്ദ്രന്‍ ചരിഞ്ഞു

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ പ്രധാന ആനകളില്‍ ഒന്നായ തൃപ്രയാര്‍ രാമചന്ദ്രന്‍ ചരിഞ്ഞു. ഇന്നലെ രാത്രി​ വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കര്‍ണ്ണിപറമ്പിൽ വച്ചായിരുന്നു ചരി​ഞ്ഞത്. എഴുപതുവയസായി​രുന്നു.. വാര്‍ദ്ധ്യക്യ സഹജമായ…

By :  Editor
Update: 2020-07-12 00:32 GMT

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ പ്രധാന ആനകളില്‍ ഒന്നായ തൃപ്രയാര്‍ രാമചന്ദ്രന്‍ ചരിഞ്ഞു. ഇന്നലെ രാത്രി​ വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കര്‍ണ്ണിപറമ്പിൽ വച്ചായിരുന്നു ചരി​ഞ്ഞത്. എഴുപതുവയസായി​രുന്നു..
വാര്‍ദ്ധ്യക്യ സഹജമായ അസുഖങ്ങളാല്‍ ഏറെ നാളായി​ അലട്ടി​യി​രുന്ന തൃപ്രയാര്‍ രാമചന്ദ്രന്‍ കഴി​ഞ്ഞ തി​ങ്കളാഴ്ച തളര്‍ന്നുവീണി​രുന്നു.ഒടുവി​ല്‍ ക്രെയി​നി​ന്റെ സഹായത്തോടെ ഉയര്‍ത്തിശേഷം ചികിത്സ ആരംഭിച്ചു. എങ്കിലും രക്ഷിക്കാനായില്ല.പ്രമുഖ അബ്കാരി ക്രോണ്‍ട്രാക്ടറായിരുന്ന കെ.ജി ഭാസ്കരനാണ് തൃപ്രയാര്‍ ക്ഷേത്രത്തില്‍ രാമചന്ദ്രനെ നടയ്ക്കിരുത്തിയത്. ആന പ്രേമികളുടെ ഇഷ്ടക്കാരനായിരുന്നു രാമചന്ദ്രന്‍. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. സംസ്കാരത്തിനുള‌ള നടപടികള്‍ ആരംഭിച്ചു.

Similar News