പുകവലിക്കാൻ 26 ലക്ഷം; അബ്ദുറഹ്‌മാൻ ക്വാറൻറീൻ കഴിഞ്ഞിറങ്ങിയത് പുതിയ മനുഷ്യനായി

Sreejith Sreedharan   ഗൾഫിൽനിന്ന് കോവിഡ് കാലത്ത് നാട്ടിലെത്തിയതാണ് അബ്ദുറഹ്‌മാൻ .ഒടുവിൽ ഈ കോവിഡ് കാലം അദ്ദേഹത്തിന് ജീവിതത്തിൽ ഒരു ഉണർവ് നലകിയിരിക്കുകയാണ്.തന്റെ ഇരുപതാമത്തെ വയസ്സിൽ തുടങ്ങിയ…

By :  Editor
Update: 2020-07-13 22:28 GMT

Sreejith Sreedharan

ഗൾഫിൽനിന്ന് കോവിഡ് കാലത്ത് നാട്ടിലെത്തിയതാണ് അബ്ദുറഹ്‌മാൻ .ഒടുവിൽ ഈ കോവിഡ് കാലം അദ്ദേഹത്തിന് ജീവിതത്തിൽ ഒരു ഉണർവ് നലകിയിരിക്കുകയാണ്.തന്റെ ഇരുപതാമത്തെ വയസ്സിൽ തുടങ്ങിയ പുകവലി വെറും പുകവലിയല്ല കുറഞ്ഞത് 26 ലക്ഷം രൂപ മുടക്കിയ പുകവലി അബ്ദുറഹ്‌മാൻ നിർത്തി. ഗൾഫിൽനിന്ന് കോവിഡ് കാലത്ത് നാട്ടിലെത്തിയപ്പോൾ വേണ്ടി വന്ന 14 ദിവസത്തെ സമ്പർക്ക വിലക്കാണ് അബ്ദുറഹ്‌മാന് പുകവലി കൈവിടാൻ നിയോഗമായത്.

സിഗരറ്റില്ലാതെ ജീവിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഇയാൾ, ദിവസത്തിൽ പത്തു പേക്കറ്റ്‌ വരെ വലിക്കും. പുകവലിക്കാനായില്ലെങ്കിൽ വിറയൽ വരും. തീരെ കിട്ടാതായാൽ തല സ്വയം ചുമരിലിടിച്ച് അക്രമാസക്തനാകും. പലവട്ടം ഇയാൾ ഇത്തരത്തിൽ ബോധരഹിതനായി വീണിട്ടുണ്ട്. സമ്പർക്കവിലക്കിനെ തുടർന്ന് എടപ്പാളിലെ ശ്രീവൽസം സമ്പർക്കവിലക്ക് കേന്ദ്രത്തിലെത്തിയപ്പോളും കൂടെ കരുതിയിരുന്നു പെട്ടികണക്കിനു സിഗരറ്റുകൾ., ഈ കേന്ദ്രത്തിൽ സിഗരറ്റ് വലിക്കാൻ പറ്റില്ലെന്ന്‌ ആരോഗ്യപ്രവർത്തകർ പറഞ്ഞെങ്കിലും വകവെച്ചില്ല.ഒടുവിൽ ദേഷ്യംവന്ന് സിഗരറ്റ് പായ്ക്കറ്റുകൾ സ്വയം വലിച്ചെറിഞ്ഞു. പിന്നീട് ഈ കാര്യം അറിഞ്ഞ മകൻ സിഗരറ്റ് കിട്ടിയില്ലെങ്കിൽ പിതാവ് അക്രമാസക്തനാകുമെന്ന് മുന്നറിയിപ്പു നൽകി. ഇതോടെ വലിച്ചെറിഞ്ഞ പായ്ക്കറ്റുകൾ ആരോഗ്യപ്രവർത്തകർ തിരിച്ചെടുത്തു കൊടുത്തു.കൂടെ കുറച്ചു ഉപദേശങ്ങളും

ഒടുവിൽ 20-ാം വയസുമുതൽ നാളിതുവരെ (ഇപ്പോൾ പ്രായം 62) വലിച്ച സിഗരറ്റിന്റെ വില 26 ലക്ഷംരൂപയോളം വരുമെന്ന അറിവിലേക്ക് അബ്ദുറഹ്‌മാൻ എത്തുകയായിരുന്നു. പിന്നീട് വലി കുറഞ്ഞു തുടങ്ങി. പാക്കറ്റുകൾ ആരോഗ്യപ്രവർത്തകരെ ഏൽപ്പിച്ചു. അത്യവശ്യമായി തോന്നുമ്പോൾ നൽകി.അങ്ങനെ 14 ദിവസത്തെ സമ്പർക്കവിലക്കിന്റെ അവസാന നാൾ നൽകിയ സിഗരറ്റ് ആരോഗ്യപ്രവർത്തകർക്ക് തന്നെ തിരിച്ചുനൽകുകയായിരുന്നു. പുതുജീവിതത്തിലേക്ക് തന്നെ നടത്തിയ മെഡിക്കൽ ഓഫീസർ ഡോ. ശില്പ, ഹെൽത്ത് ഇൻസ്പെക്ടർ എൻ. അബ്ദുൾ ജലീൽ, ട്രോമാ കെയർ വൊളന്റിയർമാരായ അജ്മൽ, സാബിദ, റഹിം, സാദിഖ് എന്നിവർ നൽകിയ പൂച്ചെണ്ടുമായാണ് ഈ കേന്ദത്തിൽ നിന്നും വീട്ടിലേക്കു തിരിച്ചത്.

Tags:    

Similar News