ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു
മുംബൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മെസേജിംഗ് ആപ്പുകള്‍ വഴി ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചവരെയാണ് എന്‍ഐഎ പിടികൂടിയത്.…
മുംബൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മെസേജിംഗ് ആപ്പുകള്‍ വഴി ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചവരെയാണ് എന്‍ഐഎ പിടികൂടിയത്. പൂനെയിലാണ് സംഭവം. പൂനെയിലെ ഖോണ്ഡ്വ സ്വദേശി 27കാരനായ നബീല്‍ എസ്. ഖാത്രി, ഫൂല്‍നഗര്‍ സ്വദേശി 22കാരിയായ സാദിയ അന്‍വര്‍ ഷെയ്ക് എന്നിവരെയാണ് എന്‍ഐഎ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 8ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താനായി ഇന്ത്യയിലെ യുവാക്കളെ റിക്രൂട്ട് ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യം.നേരത്തെ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായ ജഹന്‍സൈബ് സമി, ഹീന ബഷീര്‍, അബദുള്ള ബാസിത് എന്നിവരുമായി സാദിയയും നബീലും നിരന്തരം ബന്ധപ്പെട്ടിരുന്നതായും എന്‍ഐഎ കണ്ടെത്തി.