സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഇന്ന് 396 പേർക്ക് സമ്പർക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (14-7-20) 608 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്…

By :  Editor
Update: 2020-07-14 07:03 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (14-7-20) 608 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത് . സമ്പർക്കം വഴി 396 പേർക്ക് രോഗം ബാധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 0 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.151 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധിതർ-201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58 , കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, കണ്ണൂര്‍ 12 , വയനാട് 12 , പത്തനംതിട്ട 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

Similar News