കോവിഡ് ; പുതിയ രോഗികളില്‍ ഗുരുതര രോഗ ലക്ഷണങ്ങള്‍ എന്ന് ആരോഗ്യവിദഗ്ധരുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം; പുതിയ കോവിഡ് രോഗികളില്‍ ഗുരുതര രോഗ ലക്ഷണങ്ങള്‍ എന്ന് ആരോഗ്യ വിദഗ്ധര്‍. കോവിഡ് ബാധിതരില്‍ ശ്വാസകോശ രോഗവും, വൃക്ക രോഗവും വളരെ പെട്ടെന്നു പിടിമുറുക്കുന്നു. കോവിഡ്…

By :  Editor
Update: 2020-07-14 08:35 GMT

തിരുവനന്തപുരം; പുതിയ കോവിഡ് രോഗികളില്‍ ഗുരുതര രോഗ ലക്ഷണങ്ങള്‍ എന്ന് ആരോഗ്യ വിദഗ്ധര്‍. കോവിഡ് ബാധിതരില്‍ ശ്വാസകോശ രോഗവും, വൃക്ക രോഗവും വളരെ പെട്ടെന്നു പിടിമുറുക്കുന്നു. കോവിഡ് ബാധിച്ച്‌ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരില്‍ അധികം പേര്‍ക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങളും വൃക്കരോഗവുമാണ് പ്രകടമാകുന്നത്. ചിലര്‍ക്കു കരളിനെയും ബാധിക്കുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു.
കോവിഡ് പിടിപെടുന്ന, ചെറിയ തോതില്‍ പ്രമേഹ രോഗം ഉള്ളവരുടെ പോലും വൃക്കകള്‍ തകരാറിലാകുന്ന അവസ്ഥയാണ്.പ്രമേഹം നിയന്ത്രണാതീതമായ തോതില്‍ കൂടുകയും ചെയ്യുന്നുണ്ട്. വൃക്കരോഗം ഉള്ളവര്‍ക്കു കോവിഡ് ബാധിച്ചാല്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. വൃക്കകളുടെ പ്രവര്‍ത്തനം വേഗത്തില്‍ നിലച്ചു ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് നടത്തേണ്ട സ്ഥിതിയിലേക്കു മാറുന്നുണ്ട്.

Similar News