Breaking: സ്വർണക്കള്ളക്കടത്ത് കേസിൽ കോഴിക്കോട് മിയാമി കൺവെൻഷൻ സെന്റർ ഉടമ കസ്റ്റംസ് കസ്റ്റഡിയിൽ !
കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണക്കടത്ത് കേസിൽ കോഴിക്കോട് മിയാമി കൺവെൻഷൻ സെന്റർ ഉടമയെ ചോദ്യംചെയ്യാൻ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതായി സൂചന. ഇദ്ദേഹത്തെ കൊച്ചിയിലേക്കുകൊണ്ടുപോയതായാണ് അറിയുന്നത്. കൊച്ചിയിൽ…
;കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണക്കടത്ത് കേസിൽ കോഴിക്കോട് മിയാമി കൺവെൻഷൻ സെന്റർ ഉടമയെ ചോദ്യംചെയ്യാൻ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതായി സൂചന. ഇദ്ദേഹത്തെ കൊച്ചിയിലേക്കുകൊണ്ടുപോയതായാണ് അറിയുന്നത്. കൊച്ചിയിൽ നിന്നെത്തിയ കസ്റ്റംസും, കോഴിക്കോട് കസ്റ്റംസും സംയുക്തമായി മിയാമി കൺവെൻഷൻ സെന്ററിൽ റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡിൽ ഇയാളുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള ചില രേഖകളും യാത്രാവിവരണ രേഖകളും കസ്റ്റംസ് കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.കൊച്ചി ഓഫീസിലെത്തിച്ച് വിശദമായ ചോദ്യംചെയ്യലിന് ശേഷം തുടർനടപടികളുണ്ടാകുമെന്നാണ് വിവരം.