കോയിലാണ്ടി മുൻസിപ്പാലിറ്റിയിലെ പച്ചക്കറി മാർക്കറ്റ് അടച്ചു
ശ്രീകുമാർ കൊയിലാണ്ടി കോയിലാണ്ടി മുൻസിപ്പാലിറ്റിയിലെ 33ാം വാർലിലെ കൊരയങ്ങാട് പച്ചക്കറി മാർക്കറ്റ് അടച്ചു. പച്ചക്കറി മാർക്കറ്റിൽ അന്യസംസ്ഥാന തൊഴിലാളി ഏതാനും ദിവസം മുൻപ് മാർക്കറ്റിൽ പച്ചക്കറി ഇറക്കി…
ശ്രീകുമാർ കൊയിലാണ്ടി
കോയിലാണ്ടി മുൻസിപ്പാലിറ്റിയിലെ 33ാം വാർലിലെ കൊരയങ്ങാട് പച്ചക്കറി മാർക്കറ്റ് അടച്ചു. പച്ചക്കറി മാർക്കറ്റിൽ അന്യസംസ്ഥാന തൊഴിലാളി ഏതാനും ദിവസം മുൻപ് മാർക്കറ്റിൽ പച്ചക്കറി ഇറക്കി പോയതിനുശേഷം ഈ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടറുടെ മാർക്കറ്റും പരിസരവും കണ്ടെയിൻമെൻറ് സോണായി പ്രഖ്യപിച്ചിരുന്നു. ഇതേതുടന്നാണ് കൊയിലാണ്ടി ബസ്സ്സറ്റാൻറിനടുത്തുള്ള പച്ചക്കറി മാർക്കറ്റ് മൻസിപ്പാലിറ്റിയും കൊയിലാണ്ടി പോലീസും ചേർന്ന് പൂർണ്ണമായും അടച്ചു. മാർക്കറ്റിലെ കച്ചവടക്കാരെയും തൊഴിലാളികളേയും കോവിഡ് ടെസ്റ്റിനു വിധേയമാക്കി സ്ഥിരീകരണം ലഭിക്കുന്നതുവരെ അടച്ചിടൽ തുടരുമെന്ന് മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ജനങ്ങൾ ഭയപ്പെടേണ്ടെന്നും ജാഗ്രതപാലിക്കണമെന്നും ഈവിനിങ്ങ് കേരളയോട് പറഞ്ഞു. കൊയിലാണ്ടി പോലീസിൻറെ ശക്തമായ നീരീക്ഷണവും കൊയിലാണ്ടി നഗരത്തിലേർപ്പെടുത്തിയിട്ടുണ്ട്.