സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദ് ദുബായില്‍ അറസ്റ്റില്‍

ദുബായ്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍. വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനോടകം മൂന്നുവട്ടം ചോദ്യം ചെയ്യല്‍…

By :  Editor
Update: 2020-07-19 02:32 GMT

ദുബായ്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍. വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനോടകം മൂന്നുവട്ടം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നാണ് വിവരം. ഫൈസലിന്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് യു.എ.ഇയുടെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസിലെ ഏറ്റവും നിര്‍ണായകമായ അറസ്റ്റാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിന്റെ വാര്‍ത്തകള്‍ പുറത്തെത്തിയപ്പോള്‍, പ്രചരിക്കുന്ന ഫോട്ടോ തന്റെയാണെന്നും എന്നാല്‍ കേസുമായി ബന്ധമില്ലെന്നും അവകാശപ്പെട്ട് ഇയാള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഫൈസല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്ന് എന്‍.ഐ.എ. സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഫൈസല്‍ അപ്രത്യക്ഷനായി. തുടര്‍ന്ന് യു.എ.ഇ. ഫൈസലിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

Tags:    

Similar News