ഡ്രീം കേരള പദ്ധതിയില്‍ നിന്നും അരുണ്‍ ബാലചന്ദ്രനെ നീക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ സ്ഥാനത്തു നിന്നും പുറത്താക്കിയ അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍ നിന്നും നീക്കി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രന്‍റെ പേരും…

By :  Editor
Update: 2020-07-20 05:52 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ സ്ഥാനത്തു നിന്നും പുറത്താക്കിയ അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍ നിന്നും നീക്കി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രന്‍റെ പേരും ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. വിദേശത്തു നിന്നും മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഡ്രീം കേരള പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിന് സമീപം ഫ്ലാറ്റില്‍ മുറി ബുക്ക് ചെയ്യാന്‍ സഹായിച്ചത് അരുണായിരുന്നു. എം ശിവശങ്കറിന്‍റെ നിര്‍ദേശപ്രകാരമാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്നായിരുന്നു അരുണിന്‍റെ വിശദീകരണം. സംഭവം വിവാദമായതോടെ സര്‍ക്കാരിന്‍റെ ഐ.ടി പാര്‍ക്ക് മാര്‍ക്കറ്റിങ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അരുണ്‍ ബാലചന്ദ്രനെ നീക്കിയിരുന്നു.

Tags:    

Similar News