സ്വര്‍ണക്കടത്ത്; അന്വേഷണം സെക്രട്ടേറിയേറ്റിലേക്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം സെക്രട്ടേറിയറ്റിലേക്കും നീളുന്നു. എം.ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിച്ചതിന് തൊട്ടു പിന്നാലെ സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി.…

By :  Editor
Update: 2020-07-23 07:20 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം സെക്രട്ടേറിയറ്റിലേക്കും നീളുന്നു. എം.ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിച്ചതിന് തൊട്ടു പിന്നാലെ സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. ഹൗസ് കീപ്പിംഗിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി പി.ഹണിയെ എന്‍.ഐ.എ ചോദ്യം ചെയ്തുവെന്നാണ് വിവരം.
എം. ശിവശങ്കറിന്റെ ഓഫിസിലേതടക്കമുള്ള ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എപ്പോള്‍ ആവശ്യപ്പെട്ടാലും ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായ സ്വപ്ന സുരേഷും സരിത്തും എം.ശിവശങ്കറിന്റേയും മന്ത്രിമാരുടേയും ഓഫീസുകള്‍ പലവട്ടം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ തന്നെയാണ് എം.ശിവശങ്കറിന്റെയും ഓഫീസ്. ഇവിടെയും, പ്രതികള്‍ എത്തിയെന്ന് കരുതുന്ന മറ്റ് ഓഫീസുകളിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാനാണ് എന്‍.ഐ.എയുടെ ശ്രമം.
ഇന്ന് ഉച്ചയോടെ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയെന്നാണ് വിവരം. കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനും കൈമാറിയിട്ടുണ്ട്. രണ്ടുമാസത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് എന്‍.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

Similar News