കോവിഡ്19: തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു
ചെന്നൈ: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. പ്രതിദിന കണക്കിലും റെക്കോഡ് വര്‍ധനവ്. 24 മണിക്കൂറിനിടെ 64,315 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6,988 പേര്‍ക്കാണ് പുതുതായി രോഗബാധ…
ചെന്നൈ: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. പ്രതിദിന കണക്കിലും റെക്കോഡ് വര്‍ധനവ്. 24 മണിക്കൂറിനിടെ 64,315 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6,988 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതില്‍ കേരളത്തില്‍നിന്നെത്തിയ നാലു പേരും ഉള്‍പ്പെടും.
ചികിത്സയില്‍ കഴിഞ്ഞിരുന്ന 89 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,409. ചെന്നൈയില്‍ മാത്രം മരിച്ചത് 1,989 പേര്‍. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,06,737 ആയി. ഇതേവരെ 22,87,334 സാമ്പിളുകള്‍ പരിശോധിച്ചു.
ചെന്നൈയില്‍ മാത്രം 24 മണിക്കൂറിനിടെ 1,329 പേര്‍ക്ക് രോഗബാധ ഉണ്ടായി. നഗരത്തില്‍ മൊത്തം രോഗബാധിതരുടെ എണ്ണം 93,537 ആയി. ശനിയാഴ്ച സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍നിന്ന് 7,758 പേര്‍ രോഗമുക്തി നേടി. രോഗം ഭേദമായി വിട്ടയച്ചവരുടെ എണ്ണം 1,51,055 ആണ്. നിലവില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 52,273.