രാജ്യത്തെ കോവിഡ് മരണനിരക്ക് 2.35%

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് 19 മരണനിരക്ക് 2.35 ശതമാനമായി കുത്തനെ കുറഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍. ലോകത്തിലെ ഏറ്റവും താഴ്ന്ന മരണനിരക്കുകളിലൊന്നാണ് ഇന്ത്യയിലേതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.…

By :  Editor
Update: 2020-07-25 07:54 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് 19 മരണനിരക്ക് 2.35 ശതമാനമായി കുത്തനെ കുറഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍. ലോകത്തിലെ ഏറ്റവും താഴ്ന്ന മരണനിരക്കുകളിലൊന്നാണ് ഇന്ത്യയിലേതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മരണനിരക്കില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ കുറവ് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും മന്ത്രാലയം പറഞ്ഞു. കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 32,223 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് സുഖം പ്രാപിച്ചത് 8,49,431 രോഗികളാണ്. ഇതോടെ രോഗമുക്തി നിരക്കിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ 63.54 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതനുസരിച്ച് രോഗമുക്തിനേടിയകേസുകളും തമ്മിലുളള അന്തരം 3,93,360 ആയി ഉയര്‍ന്നു.

Tags:    

Similar News