കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്

ദില്ലി: ഇന്ന് കാര്‍ഗില്‍ വിജയദിവസ്. രാജ്യത്ത് നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തിയ കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്സ്. 1999 ജൂലൈ 26 നാണ്…

By :  Editor
Update: 2020-07-25 23:25 GMT

ദില്ലി: ഇന്ന് കാര്‍ഗില്‍ വിജയദിവസ്. രാജ്യത്ത് നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തിയ കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്സ്. 1999 ജൂലൈ 26 നാണ് നിയന്ത്രണ രേഖ ലംഘിച്ച്‌ കാര്‍ഗില്‍ മലനിരകള്‍ കൈയ്യടക്കിയ പാകിസ്ഥാനെ പോരാട്ടത്തിലൂടെ ഇന്ത്യ പരാജയപ്പെടുത്തിയത്. കരസേനയും വ്യോമസേനയും സംയുക്തമായാണ് പോരാട്ടം നടത്തിയത്. ഇന്നേ ദിവസം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനാണ് രാജ്യം ഒരുങ്ങിയിരിക്കുന്നത്. യുദ്ധവിജയ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സേനാതലത്തില്‍ ആഘോഷങ്ങള്‍ നടക്കും. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച്‌ ദില്ലിയിലെ യുദ്ധസ്മാരകത്തില്‍ വിവിധ സേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പുഷ്പചക്രം സമര്‍പ്പിക്കും. ജമ്മു കശ്മീരിലെ കാര്‍ഗില്‍ പ്രദേശത്ത് 1999 മെയ് മുതല്‍ ജൂലൈ വരെ ഇന്ത്യന്‍ സൈന്യവും പാകിസ്ഥാന്‍ സൈന്യവും നടത്തിയ സായുധ പോരാട്ടമാണ് കാര്‍ഗില്‍ യുദ്ധം.

ഇന്ത്യ- പാക് ചരിത്രത്തിലെ സുപ്രധാന പോരാട്ടങ്ങളിലൊന്നായിരുന്നു കാര്‍ഗില്‍ യുദ്ധം. മെയ് മൂന്നിന് ആരംഭിച്ച്‌ ജൂലൈ 26 വരെയാണ് പോരാട്ടം നീണ്ടു നിന്നത്. രണ്ടരമാസം നീണ്ടുനിന്ന പോരാട്ടത്തില്‍ ഇന്ത്യക്ക് ബലിയര്‍പ്പിക്കേണ്ടി വന്നത് അഞ്ഞൂറോളം ധീര സൈനികരുടെ ജീവനാണ്. വേനല്‍ക്കാലത്ത് പോലും കൊടും ശൈത്യം അനുഭവപ്പെടുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ മുന്നണിയില്‍ പ്രകൃതിയോടു മല്ലടിച്ചാണ് ഇന്ത്യന്‍ ജവാന്‍മാര്‍ പാകിസ്ഥാന്‍ കൈയ്യേറിയ അതിര്‍ത്തി പോസ്റ്റുകള്‍ തിരികെ പിടിച്ചത്.

Tags:    

Similar News