ഇത് ജനാധിപത്യമാണോ, ഇനി ജനങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ മാത്രമാണ് വിശ്വാസം: ഗുലാം നബി ആസാദ്
ഹൈദരാബാദ്: ഇത് ജനാധിപത്യമാണോയെന്നും ഇനി ജനങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ മാത്രമാണ് വിശ്വാസമുള്ളതെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് ഭീഷണിയുണ്ടായിരുന്നതിനാല്‍ എം.എല്‍.എമാരെ കേരളത്തിലേക്ക് മാറ്റാനായിരുന്നു…
;ഹൈദരാബാദ്: ഇത് ജനാധിപത്യമാണോയെന്നും ഇനി ജനങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ മാത്രമാണ് വിശ്വാസമുള്ളതെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് ഭീഷണിയുണ്ടായിരുന്നതിനാല്‍ എം.എല്‍.എമാരെ കേരളത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ വ്യോമായന മന്ത്രാലയം അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്ന് റോഡ് മാര്‍ഗമാണ് ഹൈദദരാബാദിലേക്ക് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
എം.എല്‍.എമാര്‍ക്ക് കേന്ദ്ര വ്യോമയാനമന്ത്രാലയം ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചുവെന്ന് മന്ത്രി മാത്യൂ ടി. തോമസും വ്യക്തമാക്കി. എം.എല്‍.എമാരെ ബംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു കൊണ്ടുവരാനാണ് അനുമതി തേടിയതെന്നും അദ്ദേഹം പറഞ്ഞു.