ഫ്ലോറിഡയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം അമേരിക്കയില്‍ തന്നെ സംസ്കരിക്കും

അമേരിക്കയിലെ ഫ്ലോറിഡയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം അമേരിക്കയില്‍ തന്നെ സംസ്കരിക്കും. മൃതദേഹം എംബാം ചെയ്യാനാവാത്തതിനാലാണ് നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്തത്. പ്രതിയായ മെറിന്‍റെ ഭര്‍ത്താവ്…

;

By :  Editor
Update: 2020-08-01 08:35 GMT

അമേരിക്കയിലെ ഫ്ലോറിഡയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം അമേരിക്കയില്‍ തന്നെ സംസ്കരിക്കും. മൃതദേഹം എംബാം ചെയ്യാനാവാത്തതിനാലാണ് നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്തത്. പ്രതിയായ മെറിന്‍റെ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി.ചൊവ്വാഴ്ച പുലര്‍ച്ചെ ഏഴരക്ക് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മെറിനെ ഭര്‍ത്താവ് ഫിലിപ്പ് കാത്തുനിന്ന് കത്തി കൊണ്ട് 17 തവണ കുത്തുകയായിരുന്നു. കുത്തേറ്റ് വീണ മെറിന്‍റെ ദേഹത്തു കൂടെ ഫിലിപ്പ് കാര്‍ കയറ്റിയിറക്കി.ഫിലിപ്പിനെ ഫസ്റ്റ് ഡിഗ്രി കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കരുതിക്കൂട്ടിയാണ് കൊലയെന്ന് തെളിഞ്ഞാല്‍ 30 വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കും.

Tags:    

Similar News