ശിവശങ്കറിനെതിരെ അന്വേഷണം; അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു
എറണാകുളം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടി. അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്.…
By : Editor
Update: 2020-08-01 22:08 GMT
എറണാകുളം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടി. അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. അതിനാലാണ് വിജിലന്‍സ് അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചത്.സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ അന്വേഷണം ആരംഭിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെ പരാതിയിലാണ് നടപടി. ഐടി വകുപ്പിന് കീഴിലുള്ള കരാര്‍ നിയമനങ്ങളിലും കണ്‍സള്‍ട്ടന്‍സി നിയമനങ്ങളിലും അന്വേഷണം നടത്തും.