കോഴിക്കോട് ജില്ലയിൽ 5 റേഷൻ കട ഉടമകൾക്ക് കോവിഡ്; കടകളുടെ സമയം മാറ്റണമെന്ന് ആവശ്യം

ജില്ലയിലെ 5 റേഷൻ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ റേഷൻകടകളുടെ സമയത്തിൽ പുനക്രമീകരണം വേണമെന്നാവശ്യം ഉയരുന്നു. ഈ കാര്യം ആവശ്യപ്പെട്ടു ഉടമകൾ കലക്ടർക്കു കത്തു നൽകി.മേപ്പയൂർ,കൊയിലാണ്ടി എന്നിവിടങ്ങളിൽ 2…

By :  Editor
Update: 2020-08-03 02:33 GMT

ജില്ലയിലെ 5 റേഷൻ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ റേഷൻകടകളുടെ സമയത്തിൽ പുനക്രമീകരണം വേണമെന്നാവശ്യം ഉയരുന്നു. ഈ കാര്യം ആവശ്യപ്പെട്ടു ഉടമകൾ കലക്ടർക്കു കത്തു നൽകി.മേപ്പയൂർ,കൊയിലാണ്ടി എന്നിവിടങ്ങളിൽ 2 വീതവും മഞ്ഞക്കുളത്ത് ഒരു വ്യാപാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.കടയിലെത്തിയ റേഷൻ കാർഡ് ഉടമയിൽ നിന്നാണ് ഇവർക്കു കോവിഡ് ബാധയുണ്ടായത്. കൂടാതെ കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് ഇരുപതോളം റേഷൻ വ്യാപാരികൾ ക്വാറന്റീനിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണു കലക്ടർക്കു കത്തു നൽകിയത്.നിലവിൽ രണ്ടു തവണയായി 8 മണിക്കൂർ പ്രവർത്തിക്കുന്ന കടകൾ ഒറ്റത്തവണയായി 7 മണിക്കൂർ പ്രവർത്തിപ്പിക്കണമെന്നാണ് ആവശ്യം. ഇ പോസ് മെഷീനിൽ വിരൽ അടയാളം പതിപ്പിച്ചു റേഷൻ വിതരണം ചെയ്യേണ്ടി വരുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

Tags:    

Similar News