തെരുവില്‍ കച്ചവടം നടത്തുന്നവരുടെ തുണിത്തരങ്ങള്‍ മോഷ്ടിച്ച്‌ വില്‍പ്പന ; കോഴിക്കോട്ട് നാലംഗ സംഘം അറസ്റ്റില്‍

കോഴിക്കോട്: നഗരത്തിലെ തെരുവു കച്ചവടക്കാര്‍ കച്ചവടത്തിനുശേഷം വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചുവെക്കുന്ന തുണിത്തരങ്ങള്‍ കളവ് നടത്തി ആദായ വില്‍പ്പന നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. ടൗണ്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍…

By :  Editor
Update: 2020-08-04 23:21 GMT

കോഴിക്കോട്: നഗരത്തിലെ തെരുവു കച്ചവടക്കാര്‍ കച്ചവടത്തിനുശേഷം വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചുവെക്കുന്ന തുണിത്തരങ്ങള്‍ കളവ് നടത്തി ആദായ വില്‍പ്പന നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. ടൗണ്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിജിത്ത് കെ ടി, എ എസ് ഐ മുഹമ്മദ് സബീര്‍ എന്നിവരടങ്ങഉന്ന സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇന്ന് പുലര്‍ച്ചെ നഗരത്തില്‍ നടത്തിയ പട്രോളിംഗിനിടെയാണ് ഒരു ചാക്കു നിറയെ റെഡിമെയ്ഡ് തുണിത്തരങ്ങളുമായി പ്രതികളെ കണ്ടത്. കളവു മുതല്‍ വില്‍പ്പന നടത്തുന്നതിനായി എത്തിയതായിരുന്നു ഇവര്‍. കണ്ണാടിക്കല്‍ തോട്ടുകടവ് സ്വദേശി കണ്ണാടിക്കല്‍ ഷാജി, കായലം കറുത്തേടത്ത് അബ്ദുള്‍ കരീം, തിരൂര്‍ മുത്തൂര്‍ ബുക്കാറയില്‍ പൂക്കക്കോയ, ചേവായൂര്‍ മേലേ വാകേരി ഫൈസല്‍ കെ പി എന്നിവരാണ് പിടിയിലായത്. കളവ് ചെയ്‌തെടുക്കുന്ന തുണിത്തരങ്ങള്‍ ആദായവിലയ്ക്ക് തെരുവോരങ്ങളില്‍ വില്‍പ്പന നടത്തുകയായിരുന്നു ഇവരുടെ പതിവ്. കോവിഡ് കാലത്തെ ഇളവില്‍ ജയിലില്‍ നിന്നും ഇറങ്ങിയ കണ്ണാടിക്കല്‍ ഷാജി വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളില്‍ പ്രതിയാണ്.

Tags:    

Similar News