തുര്‍ക്കിയിലെ കത്തീഡ്രല്‍ പള്ളിയാക്കിയതിനോട് യോജിച്ച മുസ്ലിം ലീഗ് നേതാവിന് അയോധ്യയിലെ രാമക്ഷേത്രം വന്നപ്പോള്‍ മനംമാറ്റം; ഇരട്ട നിലപാടില്‍ സാദിഖലി ശിഹാബ് തങ്ങളെ ട്രോളി സോഷ്യല്‍ മീഡിയ
അയോധ്യയിലെ രാമക്ഷേത്ത്രിന്റെ ചടങ്ങിൽ നരേന്ദ്രമോദി പങ്കെടുത്തതോടെ പല രീതിയിലുള്ള അഭിപ്രായങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.ഇതിൽ ഇപ്പോൾ മുസ്ലീ ലീഗ് നേതാവും പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റുമായ സാദിഖലി…
അയോധ്യയിലെ രാമക്ഷേത്ത്രിന്റെ ചടങ്ങിൽ നരേന്ദ്രമോദി പങ്കെടുത്തതോടെ പല രീതിയിലുള്ള അഭിപ്രായങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.ഇതിൽ ഇപ്പോൾ മുസ്ലീ ലീഗ് നേതാവും പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റുമായ സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താബൂളിലെ ഹാഗിയ സോഫിയ എന്ന ക്രിസ്ത്യന്‍ കത്തീഡ്രല്‍ മോസ്‌ക്ക് ആക്കിയ എര്‍ദോഗാന്‍ സര്‍ക്കാറിന്റെ നടപടിയെ, ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ലേഖനം എഴുതി ന്യായീകരിച്ച സാദിഖലി തങ്ങള്‍, അയോധ്യയിലെ രാമക്ഷേത്ത്രിന്റെ കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. 'മതമൈത്രി തകരാതെ തന്നെ നമുക്ക് പള്ളികളും ക്ഷേത്രങ്ങളും പണിയാന്‍ കഴിയണമെന്നാണ് സാദിഖലി തങ്ങള്‍ ഇപ്പോള്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ ഭിന്നതക്ക് പ്രാധാന്യം നല്‍കിയവര്‍ രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യം വെച്ചത് എന്നും തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇതോടെയാണ് പഴയ ഹാഗിയ സോഫിയ ലേഖനം ചര്‍ച്ചയാവുന്നത്. അവനവന്റെ മതത്തിന് കോട്ടം തട്ടുന്ന സമയത്തു മാത്രം ഉയരുന്ന ഈ മതേതരത്വ വാദം കപടമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. മതേതര രാജ്യമായ തുര്‍ക്കിയ ഇസ്ലാമിക രാജ്യമാക്കിയ ഭരണാധികാരി എര്‍ദോഗാനെ 'മുസ്ലീങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന നേതാവ്' എന്നാണ് ചന്ദ്രികയിലെ ലേഖനത്തില്‍ സാദിഖലി തങ്ങള്‍ വിശേഷിപ്പിച്ചത്. ഇതോടെ മതേതര നിലപാടുകളില്‍ വെള്ളം ചേര്‍ത്തുവെന്ന് പറഞ്ഞ് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നിശിത വിമര്‍ശനത്തിന് പാത്രമാവുകയാണ്.