ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു

വാഗമണ്‍: ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. തല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്.കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചില്‍ തുടരുകയാണ്.  തല്ലതണ്ണിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍…

By :  Editor
Update: 2020-08-06 23:05 GMT

വാഗമണ്‍: ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. തല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്.കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചില്‍ തുടരുകയാണ്. തല്ലതണ്ണിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാലത്തില്‍ നിന്ന് കാര്‍ ഒലിച്ചുപോകുകയായിരുന്നു. ഏലപ്പാറ-വാഗമണ്‍ റോഡിലെ നല്ലതണ്ണി പാലത്തില്‍ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സുഹൃത്തായ സെല്‍വനെ വീട്ടില്‍ ഇറക്കിയിട്ട് അനീഷും മാര്‍ട്ടിനും വീട്ടിലേക്ക് പോയപ്പോഴായിരുന്നു അപകടം. പാലം കവിഞ്ഞൊഴുകിയ മലവെള്ളത്തില്‍പ്പെട്ട് വാഹനം ഒഴുകിപ്പോകുകയായിരുന്നു.

Tags:    

Similar News