തേക്കടിയിൽ ഇസ്രായേല്‍ വെറി കാട്ടിയവര്‍ക്ക് പണികിട്ടുമ്പോള്‍..!
ഇസ്രായേല്‍ സ്വദേശികളെന്ന് പറഞ്ഞതോടെ തന്നെ ജൂതന്‍മാരെന്ന് മുദ്രകുത്തി വെറികാണിച്ച തേക്കടിയിലെ കാശ്മീരി കച്ചവടക്കാരന് പണികിട്ടി. തേക്കടിയിലെത്തിയ ഇസ്രായേല്‍ സ്വദേശിയായ വിനോദ സഞ്ചാരിയെ കടയില്‍ നിന്ന് ഇറക്കിവിട്ട സംഭവം ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയും അത് റോയുടെയും അറ്റ് അന്വേഷണ ഏജന്‍സികളുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വിവാദമുണ്ടാക്കി ആ കാശ്മീരികള്‍ ഇനി തേക്കടിയില്‍ ജോലി ചെയ്യില്ല. തുടരന്വേഷണങ്ങള്‍ ഉണ്ടാകാനുള്ള പശ്ചാത്തലത്തില്‍ കാശ്മീര്‍ സ്വദേശികളായ പാര്‍ട്‌ണേഴ്‌സിനെ കടയില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ കട ഉടമക്ക് പോലീസ് നിര്‍ദേശം നല്‍കി. ഈ നിര്‍ദേശത്തെ വ്യാപാരി വ്യവസായി ഏകോപന സമതിയും പിന്തുണച്ചു. വിവാദസംഭവം തേക്കടിയിലെ ടൂറിസം മേഖലക്ക് വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ഇപ്പോഴത്തെ നടപടികള്‍. കട താല്‍ക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്
വീഡിയോ കാണാം